---
title: "ഉപയോഗം കുതിച്ചുയർന്നു, എപ്പോൾ വേണമെങ്കിലും  ഇരുട്ടിലാകും! ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി"
english_title: "Kerala Electricity Usage High Power Cut Likely Today KSEB"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383250/ kerala-electricity-usage-high-power-cut-likely-kseb"
published_at: "2026-09-18T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaccef559506_kerala-electricity-usage-high-power-cut-likely-kseb.jpg"
keywords: ["KSEB", "Kerala Power Cut", "Electricity Usage Kerala", "Power Grid", "Solar Energy Corporation"]
---

# ഉപയോഗം കുതിച്ചുയർന്നു, എപ്പോൾ വേണമെങ്കിലും  ഇരുട്ടിലാകും! ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുത്തനെ ഉയര്‍ന്നതായി കെഎസ്ഇബി അറിയിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുത്തനെ ഉയര്‍ന്നതായി കെഎസ്ഇബി അറിയിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

രാത്രികാലങ്ങളിലെ ആവശ്യകത 5305 മെഗാവാട്ട് ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്ത് പവർ കട്ട് ഉണ്ടായിരുന്നില്ലെന്നും, നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കാനുള്ള വഴികളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

കര്‍ണാടക, തമിഴ്നാട് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ പവര്‍ കട്ടി ഒഴിവാക്കാന്‍ തുണച്ചത്. ഇത് ദേശീയ പവര്‍ ഗ്രിഡ് വഴിയുള്ള വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. കൂടാതെ പവര്‍ എക്സ്ചേഞ്ച് വഴിയും ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നു.

തുടക്കത്തില്‍ 700 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ മതിയായ അളവില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സാധിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാലങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്ന രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.

അതേസമയം, പ്രതിസന്ധികൾക്ക് പരിഹാരമായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി കെഎസ്ഇബി ദീര്‍ഘകാല വൈദ്യുതി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാര്‍ നിലവില്‍ വരുന്നതോടെ രാത്രികാലങ്ങളില്‍ അധികമായി 300 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കും.

യൂണിറ്റിന് 6 രൂപ നിരക്കിലാകും വൈദ്യുതി ലഭ്യമാവുക. 2028 മാർച്ച് മുതൽ ഈ പദ്ധതിയിലൂടെ വൈദ്യുതി ലഭിച്ചുതുടങ്ങും. 25 വര്‍ഷത്തെ ദീർഘകാലത്തേക്കാണ് ഈ കരാർ ഒപ്പുവെച്ചിട്ടുള്ളത്.

English Summary:

Thiruvananthapuram: KSEB says electricity usage is high in state. Yesterday recorded highest usage of this month. Yesterday's usage was 99.87 million units. Nighttime demand is 5305 MW and today 900 MW shortfall is expected and therefore there is possibility of power control today, KSEB informed. Yesterday there was no power control and KSEB clarified that ways are being sought to avoid power control.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383250/ kerala-electricity-usage-high-power-cut-likely-kseb)